jawan-rum

ആലപ്പുഴ: ജവാൻ റമ്മിൽ ഈഥൈൽ ആൽക്കഹോളിന്റെ കുറവും പൊടിപടലങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മരവിപ്പിച്ചത് 1188 ലീറ്റർ റം. 245, 246 ബാച്ചുകളിൽ ഉള്ള മദ്യമാണ് ജില്ലയിൽ‌ എത്തിയത്. 132 കെയ്സുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വെയർ ഹൗസിൽ 105 കേസും ചേർത്തല മുഹമ്മ ബവ്റിജസ് ഔ‌ട്‌ല‌റ്റുകളിലായി 27 കെയ്സ് മദ്യവും ഉണ്ടായിരുന്നു.

 

ഒരു കേസിൽ 9 ലീറ്റർ മദ്യമാണ് ഉള്ളത്. ഇത്തരത്തിൽ വെയർ ഹൗസിൽ 945 ലീറ്ററും ബവ്റിജസുകളിലായി 243 ലീറ്റർ മദ്യവുമാണ് ഉണ്ടായിരുന്നത്. ജില്ലയിൽ ഈ മദ്യം വിറ്റഴിച്ചിരുന്നില്ല. മദ്യം എത്തിയപ്പോൾ തന്നെ വിവരം അറിഞ്ഞിരുന്നതിനാൽ ഇവ മാറ്റി വയ്ക്കുകയായിരുന്നു എന്ന് ജില്ല ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.കെ.അനിൽകുമാർ അറിയിച്ചു. ഇത് അതത് സ്ഥലങ്ങളിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട് ഇവ നശിപ്പിച്ച് കളയുമെന്നും അദ്ദേഹം അറിയിച്ചു.

 

ജൂലൈ 20ന് നിർമിച്ച 245, 246, 247 ബാച്ചിലുള്ള മദ്യത്തിലായിരുന്നു പ്രശ്നങ്ങൾ കണ്ടെത്തിയത്.