സഞ്ചാരികളുടെ സ്വപ്നയിടമാണ് കൊളംബിയ. കാഴ്ചകൾക്കും ഭക്ഷണത്തിനുമൊക്കെയായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഇപ്പോഴിതാ സഞ്ചാരികളെ സ്വീകരിക്കാൻ അമൂല്യ വിഭവമൊരുക്കുകയാണ് ഇവിടെ. സ്വർണം ചേർത്ത ബർഗറാണ് ഇവിടെ വിളമ്പുന്നത്. പുതുവർഷത്തിലാണ് പുതിയ വിഭവം രംഗത്തിറക്കിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് 24 കാരറ്റ് ബർഗർ. കുട്ടികളടക്കം ഫാസ്റ്റ്ഫൂഡ് പ്രേമികളുടെ ഇഷ്ടം വിഭവമാണ് ബർഗർ. കൊളംബിയയിലെ ബുക്കാറമംഗയിലെ റെസ്റ്റോറന്റായ ടോറോ മക്കോയിലാണ് ഒറിജിനൽ സ്വർണം ചേർത്ത ബർഗർ തയാറായിരിക്കുന്നത്. കാഴ്ചയിലും കൗതുകമുണർത്തുന്ന വിഭവമാണിത്. 

കോവിഡ് 19 ൽ തകർന്ന വ്യവസായമേഖലയെ തിരിച്ചുപിടിക്കുവാനായുള്ള പ്രയന്തത്തിലാണ് സംരഭകർ. പുതിയ രുചി നിറച്ച ഭക്ഷണവിഭവങ്ങൾ അവതരിപ്പിച്ചും റെസ്റ്റോറൻറ് ബിസിനസിലുമുണ്ട് ഇത്തരം പരീക്ഷണങ്ങൾ. രാജകീയമായി സ്വർണ ബർഗറിന്റെ പിറവിക്കു പിന്നിലെ കാരണവും ഇതുതന്നെയാണ്. റെസ്റ്റോറന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് 24 കാരറ്റ് ബർഗർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.