ജോര്‍ജ്കുട്ടിയും കുടുംബവുമാണ് ഇപ്പോള്‍ സിനിപ്രേമികളുടെ ചര്‍ച്ചാവിഷയം. ഭക്ഷണം വിളമ്പുന്നതില്‍ പോലും ദൃശ്യം സിനിമയുടെ സ്വാധീനമുണ്ട് കൊച്ചി പള്‍പ്പ് ഫാക്ടറിയെന്ന കഫേയില്‍. ചൂട് ചായക്കൊപ്പം നടന്‍ മോഹന്‍ലാലിന്റെ ദൃശ്യവും ഇവരുടെ ചായക്കപ്പുകളില്‍ നിറയുമെന്നതാണ് പ്രത്യേകത.
ചായയും കാപ്പിയുമൊഴിക്കുമ്പോള്‍ കപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത് ദൃശ്യവും ലാലേട്ടനുമാണ്. ദൃശ്യം രണ്ടിന്റെ റിലീസിന് തലേന്ന് മുതലാണ് മാജിക്ക് കപ്പില്‍ ചായ നല്‍കാന്‍ തുടങ്ങിയത്. കപ്പില്‍ ദൃശ്യവിസ്മയം തെളിയുന്നത് കാണുമ്പോള്‍ കടയിലെത്തുന്നവര്‍ക്കും ആകാംഷ. ഏഴായിരത്തിയഞ്ഞൂറ് കപ്പുകളാണ് ഹോട്ടല്‍ ജീവനക്കാര്‍ ദൃശ്യത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നെത്തിച്ചത്.
ദൃശ്യം സ്പെഷ്യല്‍ കപ്പുകളെ കുറിച്ചറിഞ്ഞ് ധാരാളം പേര്‍ കടയിലെത്താറുണ്ട്.