gopi-sundar

സമൂഹമാധ്യമങ്ങളിലൂടെ തന്നെയും തന്റെ സ്വകാര്യ ജീവിതത്തെയും വിമർശിച്ചവർക്കു വീണ്ടും തക്ക മറുപടി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചതിനു താഴെയാണ് മോശം പ്രതികരണമുണ്ടായത്. 

''സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ച് സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം'' എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. ''12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'', എന്നാണ് ഗോപി സുന്ദർ മറുപടിയായി കുറിച്ചത്. നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്...

ഈയടുത്ത് അഭയ ഹിരൺമയിയുടെ പിറന്നാളിനു ഗോപി സുന്ദർ പങ്കുവച്ച ചിത്രത്തിനു നേരെയും സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. ‘ഗോപി സുന്ദറിന് ഓരോ മാസവും ഓരോ ഭാര്യ ആണോ’ എന്ന കമന്റിനെതിരെയും ഗോപി സുന്ദർ പ്രതികരിച്ചിരുന്നു.