ജനവാസമേഖലകളിൽ ഉഗ്രവിഷമുള്ള പാമ്പുകളെ കാണുന്നത് പതിവായിരിക്കുകയാണ്. രാജവെമ്പാലകൾ നാട്ടിൻപുറങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാഴ്ചകൾ ദിനവും കാണുന്നു. പാമ്പ് പിടിത്ത വിദഗ്ധരുടെ സഹായത്തോടെ ഇവയെ പിടികൂടി കാട്ടിലേക്ക് വിടുകയാണ് പതിവ്.
ബിഹാറിലെ ഫരിംഗോല ഗ്രാമത്തിൽ വിഷം കൂടിയ ഇനമായ ബാൻഡഡ് ക്രെയ്റ്റ് വിഭാഗത്തിൽപ്പെട്ട പാമ്പിനെ കണ്ടത് നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ ഇതിനെ കൊല്ലാൻ തയ്യാറാകാതെ ഉടൻ തന്നെ വനപാലകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അധികൃതർ പാമ്പിനെ പിടികൂടി വനത്തിലേക്ക് തിരികെ വിട്ടു. പാമ്പിനെ ജീവനോടെ പിടികൂടാൻ സഹായിച്ച ഗ്രാമവാസികൾക്ക് നന്ദി പറയുന്ന വനപാലകനായ അനിൽകുമാറിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
അവിടെ കൂടിയ ജനങ്ങളോട് പ്രകൃതിയിലെ ജീവജാലങ്ങളോടു സഹാനുഭൂതി കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.