ghost-cctv

വീട്ടിൽ മുമ്പ് താമസിച്ചിരുന്ന വാടകക്കാരിയുടെ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ. മിനസോട്ടയിലെ ദമ്പതികളാണ് സിസിടിവി ദൃശ്യങ്ങളില്‍  പേടിപ്പെടുത്തുന്ന രൂപത്തെ കണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ വീട്ടിൽ വെച്ച് മൂമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന വൃദ്ധ‌ മരിച്ചിരുന്നു.

ജോ, അമി രാധ്കേ എന്നീ ദമ്പതികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നൈറ്റ് ഗൗൺ ധരിച്ചാണ് രൂപം. മുടിക്ക് നിറമുണ്ട്.  രണ്ട് വർഷം മുമ്പാണ് ഇവർ ഇവിടേക്ക് താമസത്തിനെത്തിയത്. അന്ന് തന്നെ സ്ഥലമുടമ ഇവിടെ വെച്ച് മുൻ വാടക്കകാരി മരിച്ച കാര്യം സൂചിപ്പിച്ചിരുന്നു. വീട്ടിൽ പ്രേതശല്യമുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 

വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ മരിച്ച ഒരു വൃദ്ധയുടെ രൂപമാകാം തങ്ങൾ കണ്ടതെന്ന് തന്നെയാണ് ജോ വിശ്വസിക്കുന്നത്. അവർ മരിച്ചപ്പോൾ ഗൗണായിരുന്നു ധരിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ ഇവരോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. മരണാനന്തര ജീവിതത്തിന്റെ തെളിവ് ആണ് സിസിടിവിയിൽ പതിഞ്ഞതെന്നാണ് ജോ പറയുന്നത്.