man-sleeps-with-cheetahs-goes-viral

TAGS

ചീറ്റപ്പുലികളുമായി കിടന്നുറങ്ങുന്ന ഡോല്‍ഫ് വോക്കര്‍ എന്ന സുവോളജിസ്റ്റിന്‍റെ വിഡിയോ വൈറല്‍. വിഡിയോ അല്‍പം പഴയതാണെങ്കിലും കാണാത്തവരെല്ലാം ഇപ്പോള്‍ ഈ വിഡിയോ കണ്ട് കണ്ണുതള്ളുകയാണ്. മൂന്ന് പുള്ളിപുലികള്‍ക്കൊപ്പമാണ് ഇയാള്‍ ഒരു രാത്രി കഴിഞ്ഞത്. അതിലൊരു പുലി ഇയാളുടെ അടുത്തേക്ക് എത്തി പുതപ്പിനുള്ളിലേക്ക് കയറി കെട്ടിപ്പിടിച്ച് കിടക്കുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. പിന്നീട് മറ്റു രണ്ട് പുലികള്‍ക്കൂടി ഇയാളുടെ അടുത്തേക്ക് വരുന്നതും കാണാം.

 

ചീറ്റകള്‍ക്ക് ചൂട് കിട്ടണമെന്നും കൂട്ട് വേണമെന്നും ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവും ഇയാള്‍ മുന്നോട്ടുവക്കുന്നു. സൗത്ത് ആഫ്രിക്കയിലെ ചീറ്റപ്പുലി പ്രജനന കേന്ദ്രത്തിലാണ് സംഭവം. 2019ലാണ് വിഡിയോ പുറത്തുവന്നത്. വിഡിയോ കാണാം.