sparow
ആളുകൾ വീട് നിർമിച്ച് നൽകുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്.  എന്നാൽ  പക്ഷികൾക്കായി കൂടുകൾ  നിർമിച്ച് നൽകുകയാണ് ഗുജറാത്തിലെ ഒരു സംഘം. സൂറത്തിലെ ഹാൻഡ്സ് ആർട്ട് ഗ്രൂപ്പാണ് സൗജന്യമായി കൂടുകൾ നിർമിച്ച് നൽകുന്നത്. തടികൊണ്ടുള്ള ഈ കൊച്ചു കൂടുകൾക്ക്  'സ്പാരോ വില്ല' എന്നാണ് പേര്. കുരുവികളെ രക്ഷിക്കാനുള്ള ക്യാംപെയിന്റെ ഭാഗമായാണ് കൂട് നിർമാണം തുടങ്ങിയത്. വീടുകളിൽ നിന്നും മറ്റും  തടികൾ ശേഖരിച്ചാണ് കൂടിന്റെ നിർമാണം . ആവശ്യക്കാർക്ക് സൗജന്യമായാണ് കൂടുകൾ നൽകുന്നത്. ഇതിനോടകം അൻപതിനായിരം കൂടുകൾ ഇവർ നിർമിച്ചു നൽകിക്കഴിഞ്ഞു. ഹാൻസ് ആർട്ട് ഗ്രൂപ്പിന്റെ ഈ സംരംഭത്തിന്  വലിയ  അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.