നടനും എംഎൽഎയുമായി മുകേഷ് സമൂഹമാധ്യമങ്ങളിലെയും പ്രിയ താരമാണ്. അദ്ദേഹത്തിനെ തേടി വരുന്ന ഫോൺ വിളികൾ പലപ്പോഴും വൈറലാകാറുണ്ട്. ഒപ്പം തനി െകാല്ലം ശൈലിയിൽ അദ്ദേഹം െകാടുക്കുന്ന ചില മറുപടികളും. തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുകേഷ് വോട്ട് അഭ്യർഥിക്കുന്ന ഒരു വിഡിയോ ഇപ്പോൾ ട്രോൾ പേജുകളിൽ വൈറലാണ്. എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫിന് വോട്ടുചെയ്യണം എന്ന് അഭ്യർഥിക്കുന്ന വിഡിയോയാണ് ഇപ്പോൾ താരം. ഭാഗ്യക്കുറി എടുത്ത ആളോട് വോട്ടുചോദിക്കുകയാണ് മുകേഷ്.
‘ഭാഗ്യക്കുറിയൊക്കെ എടുത്തിട്ടുണ്ടല്ലോ, അടിച്ചത് തന്നെ..’ ലോട്ടറിക്ക് കൂടി ആശംസ നേർന്നാണ് മുകേഷ് അടുത്ത വ്യക്തിയോട് വോട്ടുചോദിക്കാൻ പോയത്. ആ അടിച്ചത് തന്നെ എന്ന മറുപടിയാണ് ട്രോൾ പേജുകളിൽ ചിരി ഉണർത്തുന്നത്. ആശംസിച്ചതാണോ അതോ ആക്കിയതാണോ എന്ന് ചോദിച്ചാണ് ട്രോളൻമാർ വിഡിയോ എറ്റെടുത്തിരിക്കുന്നത്. വിഡിയോ കാണാം.