udan-panam-season
മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് ജനപ്രിയ ഗെയിം ഷോ ഉടൻ പണം നാലാം പതിപ്പിന് തിങ്കളാഴ്ച തുടക്കമാകും. ‘ഉടൻ പണം ചാപ്റ്റർ 4’ വലിയ മാറ്റങ്ങളോടും പുതുമകളോടുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 25 ലക്ഷം രൂപ വരെ നേടാൻ കഴിയുന്ന വിധമാണ് ഇത്തവണ മൽസരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം മനോരമ മാക്സ് ആപ്പിലൂടെ തൽസമയം വീട്ടിലിരുന്നും ഉടൻ പണം കളിക്കാം. ഡെയ്ൻ ഡേവിസും മീനാക്ഷിയും തന്നെയാണ് നാലാം പതിപ്പിലും അവതാരകരായി എത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ ഗെയിം ഷോ സംപ്രക്ഷണം ചെയ്യും. വിഡിയോ കാണാം.