കേരളത്തിന്റെയും കര്‍ണ്ണാടകയുടെയും അതിര്‍ത്തികളെ പാട്ടുപാടി ബന്ധിപ്പിക്കുന്ന ഒരു തോണിക്കാരനുണ്ട്. വയനാട് പെരിക്കല്ലൂര്‍ കടവിലെ കടത്തുകാരനായ സെല്‍വരാജ്. യേശുദാസ് പാടി അനശ്വരമാക്കിയ ഗാനങ്ങളെ തുഴയെറിയുന്ന താളത്തിനൊപ്പം സെല്‍വരാജ് യാത്രക്കാര്‍ക്ക് സമ്മാനിക്കും.
കര്‍ണ്ണാടകയിലെ ബൈരക്കുപ്പയെയും വയനാട്ടിലെ പെരിക്കല്ലൂരിനെയും പാട്ടുപാടി ഒന്നിപ്പിക്കുന്ന തോണിക്കാരനാണ് സെല്‍വരാജ്. കബനി പുഴയിലെ ഓളങ്ങള്‍ക്ക് സെല്‍വരാജിന്റെ പാട്ടിന്റെ താളമാണ്. യേശുദാസ് പാടിയ ഗാനങ്ങള്‍ മനപാഠമാണ്. യാത്രക്കാരാണ് സെല്‍വരാജിന്റെ കേള്‍വിക്കാര്‍. അവര്‍ തന്നെയാണ് തോണിക്കാരനെ പാട്ടുകാരനാക്കിയതും
വലിയ വേദികള്‍ പാടണമെന്ന് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് സാധിക്കുമെന്നാണ് സെല്‍വരാജിന്റെ പ്രതീക്ഷ.