ഭര്‍ത്താവിന്റെ കാമുകിയെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ച് യുവതി. ബെംഗളൂരുവിലാണ് സംഭവം. തിരക്കേറിയ ഒരു റോഡില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ ഒരുമിച്ച് കാണുന്നത്. ഇരുവരെയും ഒരുമിച്ച് കണ്ട ഭാര്യ കയ്യില്‍ ഇരുന്ന ഹെല്‍മറ്റ് കൊണ്ട് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതി നടന്നു പോകുന്നതും യുവതി ഒപ്പം പോയി വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്നതും കാണാം.
ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാണ്. വിവാഹേതര ബന്ധം, ഭാര്യ ഭർത്താവിനെ യുവതിയുമായി പിടികൂടി എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശേഷം, ഭാര്യ ഭര്‍ത്താവിനെയും അവരുടെ കാമുകിയെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന കാമുകിയുമായി ഭര്‍ത്താവ് ചിലവഴിച്ച ഹോട്ടല്‍ രേഖകളും ഹാജരാക്കി. യുവതിയ്ക്ക് പിന്തുണയേകി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
Wife attacks husband's girlfriend video goes viral