anil-kumar-rahul

ചാണ്ടി ഉമ്മൻ എംഎൽഎക്ക് ആർ‌എസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ചാണ്ടി ഉമ്മന്റെ ‘രാമൻ’ പരാമർശം, തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ടാണ് അനിൽകുമാർ പോസ്റ്റിട്ടത്. എന്നാല്‍ ചിത്രം ക്രോപ്ഡ് ആണെന്നറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാത്ത അനില്‍ കുമാറിനെതിരെ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തില്‍. അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നുവെന്നും അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണെന്നും ൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയുമെന്നും രാഹുല്‍ പറയുന്നു

കുറിപ്പ്

ശ്രി K അനിൽകുമാർ.ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് CPM നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്.കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും ശ്രി അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും..ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്!അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്....വിഷയത്തിലേക്ക് വന്നാൽ അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു.ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും.... തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ?Nb: സൈബർ ലിഞ്ചിംഗിനെ പറ്റി കരയുന്ന അങ്ങയുടെ പാർട്ടിക്കാർ പറയുമ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായ അങ്ങ് നടത്തുന്ന ഈ വ്യാജ പ്രചാരണവും സൈബർ അക്രമം തന്നെയാണ് എന്ന് ഭാവി ചർച്ചകളിൽ മറക്കരുത്