തിരുവന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മനോഹരമായ സൂര്യാസ്തമയ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സെപ്റ്റംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്‍റെ ഓരോ ജാലകങ്ങളിലും സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. സൂര്യന്‍റെ അസ്തമയ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.
വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണിതെന്നും, ഇതിനെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത് എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇപ്പോഴിതാ, പോസ്റ്റ് ഇട്ടതിന് പിന്നാലെ വിഷയം സോഷ്യല്‍മിഡിയയില്‍ ചര്‍ച്ചാവിഷയമായി. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളുമെത്തുന്നുണ്ട്.
പോസ്റ്റിനെയും മിത്തിനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് മിക്ക കമന്‍റുകളുമെത്തിയിരിക്കുന്നത്.ഈ ദൃശ്യങ്ങള്‍ മിത്തല്ലല്ലോ, യാഥാര്‍ഥ്യമല്ലേ എന്നാണ് മിക്കയാളുകളുടെയും ചോദ്യം. മുഹമ്മദ് റിയാസ് ഇത്തരമൊരു പോസ്റ്റ് ഇടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കമന്‍റുകളുണ്ട്.
റിയാസ് പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം;
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം!
സെപ്തംബർ 23 ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളിൽ സൂര്യൻ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്.
Muhammad Riyas's facebook post goes viral on socialmedia