തുര്‍ക്കിയില്‍ രണ്ടാംവട്ടവും അധികാരത്തിലേറി പ്രസിഡന്‍റ് തയിപ് എര്‍ദോഗന്‍. പാര്‍ലമെന്‍റിലും എര്‍ദോഗന്‍റെ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജനാധിപത്യ തുര്‍ക്കിയില്‍ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ഭരണഘടനാഭേദഗതിക്ക് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. തീവ്രവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു മുഖ്യവിഷയങ്ങള്‍. l
റിച്ചെപ് തയിപ് എര്‍ദൊഗാന്‍. ആധുനിക ഒാട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുനേടിയാണ് എര്‍ദോഗന്‍ രണ്ടാംവട്ടവും അധികാരത്തിലെത്തുന്നത്. തൊട്ടടുത്ത എതിരാളി മുഹ്്റം ഇന്‍ചെയ്ക്ക് 31 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. പാര്‍ലമെന്‍റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടോടെ പ്രസിഡന്‍റിന്‍റെ എ.കെ പാര്‍ട്ടി ഒന്നാമതതെത്തി. പ്രധാനപ്രതിപക്ഷമായ സിഎച്ചപിയ്ക്ക് 23 ശതമാനം വോട്ടാണ് ലഭിച്ചത്. തീവ്ര ഇസ്്ലാമിക നിലപാടുകളുമായാണ് എര്‍ദൊഗാന്‍റെ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലിറങ്ങിയത്. 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന എര്‍ദോഗന്‍ 2014ലാണ് ആദ്യം പ്രസിഡന്‍റായത്. 2016ലെ അട്ടിമറിശ്രമത്തെ അതിജീവിച്ച എര്‍ദോഗന്‍ ജഡ്ജിമാരും, ഉന്നതഉദ്യോഗസ്ഥരുമടക്കം ആയിരക്കണക്കിന് പേരെ തടവിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ചതായി തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രസിഡന്‍റ് പറഞ്ഞു. തോല്‍വി സമ്മതിക്കുവെന്നും തുര്‍ക്കിയില്‍ ജനാധിപത്യ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
ഏർദോഗാൻ രാഷ്ട്രീയത്തില്‍
ഇസ്‌ലാമികരാജ്യം എന്ന ആശയത്തിൽ കേന്ദ്രീകരിച്ചാണ് എർദ്വാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇസ്‌ലാമികവാദിയായ നെജ്മത്തിൻ എർബകാന്റെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിച്ച എർദ്വാൻ, 1994 മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഇസ്താംബൂൾ നഗരസഭയിലേക്ക് വിജയിക്കുകയും നഗരസഭയുടെ മേയറാവുകയും ചെയ്തു.
എർദ്വാൻ മേയറായിരുന്ന കാലത്ത്, ഇസ്താംബൂളിൽ മുൻപത്തേതിനേക്കാളും മെച്ചപ്പെട്ട ഭരണം കാഴ്ച വച്ചു. നഗരത്തിന്റെ കടം പകുതിയായി കുറഞ്ഞു. ഒരു മരം നടൽ പദ്ധതിയിലൂടെ നഗരം കൂടുതൽ പച്ചപ്പുള്ളതാക്കി മാറ്റി. ലിഗ്നൈറ്റ് കൽക്കരിയുടെ ഉപയോഗം നിരോധിക്കുകയും ബസുകളിലും, സബ്‌വേകളിലു, ട്രാംലൈനിലും മർദ്ദിതപ്രകൃതിവാതകം ഉപയോഗിച്ച് നഗരത്തിലെ മലിനീകരണത്തോത് ഗണ്യമായി കുറച്ചു. ഭക്ഷ്യസബ്സിഡി നൽകിയതിലൂടെ സമൂഹത്തിൽ താഴെക്കിടയിലുള്ളവരുടെയും പിന്തുണ പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി. മതേതരവാദികളായ മാദ്ധ്യമങ്ങൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും നഗരഭരണത്തിൽ കാര്യമായ അഴിമതി കണ്ടെത്താനായില്ല.
1997 ഡിസംബറീൽ കുർദിഷ് മേഖലയിൽ നടത്തിയ ഒരു പ്രസംഗത്തിലൂടെ, മത-വംശീയവിദ്വേഷം പരത്തി എന്നാരോപിച്ച് 1998 ഏപ്രിലിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് എർദ്വാനെ കുറ്റക്കാരനായി കണ്ടെത്തി. സെപ്റ്റംബറിൽ സുപ്രീം കോടതി അദ്ദേഹത്തെ പത്തുമാസത്തെ തടവുശീക്ഷക്ക് വിധിക്കുകയും, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോൾ രണ്ടാംവട്ടവും തുർക്കിയുടെ പ്രസിഡന്റ് പദത്തിലേക്കെത്തിരിയിരിക്കുകയാണ് എർദോഗാന്‍