കൈ വിരലിൽ പാമ്പ് കടിച്ചപ്പോൾ വിരൽ മുറിച്ചുകളഞ്ഞ് അറുപതുകാരൻ. ചൈനയിലാണ് ഇൗ വിചിത്ര സംഭവം. സാങ് എന്ന വ്യക്തിയാണ് പാമ്പ് കടിയേറ്റപ്പോൾ വിരൽ മുറിച്ചുകളഞ്ഞ്. ഇതിന് പിന്നിൽ അന്ധവിശ്വാസമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മരം മുറിക്കുന്നതിന് ഇടയിലാണ് ഇയാളുടെ കയ്യിൽ പാമ്പ് കടിച്ചത്. ഇതുകണ്ട് ഭയന്ന സാങ് ഉടൻ തന്നെ വെട്ടുകത്തിയെടുത്തു കടിയേറ്റ വിരൽ മുറിച്ചെറിഞ്ഞു. പിന്നീട് മുറിവിൽ തുണി ചുറ്റി ഇയാൾ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ് മരണപ്പെടും എന്നാണ് സാങിന്റെ നാട്ടിലെ വിശ്വാസം.
എന്നാൽ ഇയാളുടെ ശരീരത്തിൽ വിഷം കയറിയിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിലെ വിശ്വാസം അനുസരിച്ച് പാമ്പ് കടിയേറ്റ സ്ഥലം മുറിച്ചുമാറ്റിയാൽ ജീവിക്കാനാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരാളെ കൊല്ലാനുള്ള വിഷം ഇത്തരം പാമ്പുകളിലെന്നാണ് സാങിനെ ചികിൽസിക്കുന്ന ഡോക്ടർ റെന്‍ ജിന്‍പിംഗ് പറഞ്ഞു.