metro-accident

TAGS

നിയന്ത്രണം വിട്ട മെട്രോ തീവണ്ടി ‘തിമിംഗലത്തിന്റെ വാലിൽ’ ഇടിച്ചു നിൽക്കുന്ന കൗതുക ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നെതർലൻഡിലെ റോട്ടര്‍ഡാമില്‍ നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇത്. റോട്ടര്‍ഡാം മെട്രോ നെറ്റ്​വർക്കിന്റെ മെട്രോ ഗാരേജിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട മെട്രോ ട്രെയിൻ പാളത്തിന്റെ അറ്റത്ത് നിന്ന് താഴേക്ക് കുതിക്കുകയായിരുന്നു. 

എന്നാൽ മെട്രോ തൂണിന്റെ അവസാനം ഭംഗിക്കായി സ്ഥാപിച്ചിരുന്ന തിമിംഗലത്തിന്റെ വാലിന് സമാനമായ നിർമിതിയിലാണ് ട്രെയിൻ ഇടിച്ചുനിന്നത്.

ഒരു ബോഗിയോളം പാളം കടന്നും മുന്നോട്ടുനീങ്ങി വാലിൽ ഇടിച്ചുനിന്നു എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. തങ്ങി നിന്നില്ലായിരുന്നെങ്കിൽ 30 അടി താഴ്ചയിലേക്ക് ട്രെയിൻ പതിച്ചേനെ. 20 വർഷം മുൻപ് മെട്രോയുടെ ഭംഗിക്കായി  നിർമിച്ച തിമിംഗലത്തിന്റെ വാൽ ഇന്ന് വലിയ അപകടം തടഞ്ഞ സന്തോഷത്തിലാണ് അധികൃതർ. ഈ സമയം മെട്രോയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.