പാടിത്തുടങ്ങിയാൽപ്പിന്നെ സാധാരണക്കാരന്റെ പുരയും സുൽത്താന്റെ സദസും ഒരുപോലെയെന്ന് ആവർത്തിച്ച് ലളിത വഴിയിൽ സഞ്ചരിച്ച പാട്ടുകാരൻ. തലശേരിക്കാരുടെ സ്വന്തം മൂസാക്ക. മാപ്പിളപ്പാട്ടിന് ഇത്രയേറെ ജനസമ്മിതിയുണ്ടാക്കിയ മറ്റൊരു കലാകാരനുണ്ടാകില്ല. ശബ്ദത്തിന്റെ ഇടർച്ച നീക്കാനുള്ള ചികിൽസക്കിടയിലും അദ്ദേഹം വീണ്ടും പാടാൻ ശ്രമിച്ചിരുന്നു. മടങ്ങി വരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.
സാധാരണക്കാരന്റെ പ്രിയ പാട്ടുകാരനെയാണ് എരഞ്ഞോളി മൂസയുടെ വിയോഗത്തിലൂടെ നഷ്ടമായത്. മാപ്പിളപ്പാട്ടിന്റെ മലബാറിലെ ശബ്ദം. 'ഓർമ്മകളിൽ മൂസ' പ്രത്യേക പരിപാടി കാണാം: