ബിഗ് ക്യു സംസ്ഥാനതല മൽസരങ്ങൾക്ക് തുടക്കം. മൂന്നു ലക്ഷം രൂപ ഒന്നാം സമ്മാനവുമായി ബിഗ് ക്യു ക്വിസ്. സ്കൂൾ വിദ്യാർഥികൾക്കായുള്ള കേരളത്തിലെ ഏറ്റവും വലിയ ക്വിസ് ആയ മലയാള മനോരമ– സാന്റാമോണിക്ക ബിഗ് ക്യു ചാലഞ്ചിന്റെ മൂന്നാം സീസണിന് തുടക്കം. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സംസ്ഥാനതല മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിനു 3 ലക്ഷം രൂപ സമ്മാനം. രണ്ടാം സമ്മാനം 2 ലക്ഷം; മൂന്നാം സമ്മാനം ഒരു ലക്ഷം. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുമുണ്ട്.