അവഗണനയ്ക്ക് അറുതിയാകുമോ? ഡല്‍ഹിയിലെ സമരമുഖത്ത് നില്‍ക്കുമ്പോള്‍ എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും തേടിയ പ്രധാന ഉത്തരം അതായിരുന്നു. കേരളത്തോടുളള കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കും സാമ്പത്തിക അധികാരത്തിന്മേലുളള കടന്നുകയറ്റത്തിനുമെതിരെ നടത്തിയ പ്രതിഷേധ സമരം പങ്കാളിത്തം കൊണ്ടുതന്നെ ശ്രദ്ധനേടി. അതാവട്ടെ എല്‍ഡിഎഫിന്‍റെ സമരനേട്ടവുമായി. മന്ത്രിമാരും ഇടത് ജനപ്രതിനിധികളും സിപിഎം കേന്ദ്ര നേതാക്കളും മാത്രമല്ല പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡിഎംകെ മന്ത്രി പളനിവേല്‍ ത്യാഗരാജനും ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ലയും അണിനിരന്നു. ഒപ്പം മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സമരത്തിന് പിന്തുണയുമായി എത്തി. പ്രതിപക്ഷം ഭരിക്കുന്നിടത്തുളളവരും ഭാരതീയരല്ലേ എന്ന് കെജ്രിവാളിന്റെ ചോദ്യം വരും നാളുകളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ഉയരുമെന്ന് ഉറപ്പ്. വിഡിയോ കാണാം.
Special Program on Kerala strike in Delhi