rain-kerala

 മഴക്കെടുതിയില്‍ വടക്കന്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.  കനത്തമഴയില്‍ മധ്യകേരളത്തിലും വ്യാപകനാശം. കനത്ത മഴയിൽ  തിരുവനന്തപുരത്ത് മതിലിടിഞ്ഞ് സ്ത്രീയ്ക്ക് പരുക്കേറ്റു. ചുഴലിക്കാറ്റിൽ പത്തനംതിട്ട പന്തളത്ത് പത്തിലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മരങ്ങൾ വീണ്  ജില്ലയിൽ 28 വീടുകൾക്ക് കേടുപാടുണ്ട്. അപ്പർ കുട്ടനാട്ടിൽ നദികളിലെ ജലനിരപ്പ് ഉയർന്നു. 

 

അടുത്ത വെള്ളിയാഴ്ച പുതിയ ന്യൂനമര്‍ദമെത്തുമെന്ന് മന്ത്രി കെ.രാജന്‍. വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ ശക്തിപ്പെടും. കോഴിക്കോട്ടും കണ്ണൂരും റെഡ് അലര്‍ട്. കാറ്റ് ആഞ്ഞുവീശാന്‍ സാധ്യത. അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം

Special programme on Kerala rain: