asif-ali

TOPICS COVERED

രമേശ് നാരായണനെതിരായ വിദ്വേഷപ്രചാരണം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെ, വിവാദത്തിന് വിരാമമിട്ട് ആസിഫ് അലി. രമേശ് നാരായണന് മാനസിക പിരിമുറുക്കം മൂലം സംഭവിച്ച കാര്യമാണിതെന്നും അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കുന്നുവെന്നും ആസിഫ് പറഞ്ഞു. തന്‍റെ അവസ്ഥ മനസിലാക്കി പ്രതികരിച്ച ആസിഫിന് നന്ദിെയന്ന് രമേശ് നാരായണന്‍റെ മറുപടി. ഇരുവരും വൈകാതെ നേരില്‍ കാണും.  സമൂഹമാധ്യമങ്ങളില്‍ കത്തിനിന്ന വിവാദത്തിന് ആസിഫ് അലിയുടെ പക്വതയോടെയുള്ള മറുപടിയോടെ ഹാപ്പി എന്‍ഡിങ്. രമേശ് നാരായണനെതിരെ വിദ്വേഷ പ്രചാരണം പാടില്ലെന്ന് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചാരണച്ചടങ്ങില്‍ ആസിഫ് അലി അഭ്യര്‍ഥിച്ചു.  എംടിയുടെ രചനകളെ അടിസ്ഥാനമാക്കിയ ആന്തോളജിയുടെ കഴിഞ്ഞ ദിവസം നടന്ന ട്രെയ്‍ലര്‍ പ്രകാശനച്ചടങ്ങില്‍ ഉപഹാരം നല്‍കിയ ആസിഫ് അലിയെ രമേശ് നാരായണന്‍ അപമാനിച്ചുവെന്നായിരുന്നു വിവാദം. സംഘാടകരുടെ ഭാഗത്തുനിന്നും മനുഷ്യസഹജമായ പിഴവുണ്ടായെന്ന് ആസിഫ്. ഉപഹാരം നല്‍കേണ്ടവരുടെ പട്ടികയില്‍ രമേശ് നാരായണന്‍റെ േപരില്ലായിരുന്നു. അവതാരക പിന്നീട് പേര് തെറ്റിവിളിച്ചു. ഇതിനിടെ, മാനസീക പിരിമുറുക്കം മൂലം രമേശ് നാരായണന് സംഭവിച്ച കാര്യമാണ്. വിവാദത്തിന് പിന്നാലെ രമേശ് നാരായണനുമായി സംസാരിച്ചു.  രമേശ് നാരായണന് ഇനിയും ഉപഹാരം നല്‍കുന്നത് അഭിമാനത്തെ കാണുന്നുവെന്ന് ആസിഫ് കൂട്ടിച്ചേര്‍ത്തു. നന്ദി പറഞ്ഞു രമേശ് നാരായണനും.  മോശം സാഹചര്യത്തെ പക്വതയോടെ നേരിട്ട ആസിഫിനെ ഒപ്പമെത്തിയ നടി അമല പോള്‍ പ്രശംസിച്ചു. 

 
Music director Ramesh narayan insults Asif ali: