ഇന്നേക്ക് മൂന്നാംനാള്‍ ഹരിയാ പോളിങ് ബൂത്തിലേക്ക് നീങ്ങും. 10 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ബി.ജെ.പി. മൂന്നാംഊഴം തേടുമ്പോള്‍ ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും കഠിനശ്രമത്തിലാണ്. ആദ്യമായി ഹരിയാന നിയമസഭയിലേക്ക് മല്‍സരിക്കുന്ന എ.എ.പി അക്കൗണ്ട് തുറക്കാനുള്ള വഴിതേടുന്നു. സീറ്റെണ്ണം കുറവാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറാന്‍ സഹായിച്ച ജെ.ജെ.പിയും ബി.എസ്.പിയുമായി ചേര്‍ന്ന് മല്‍സരിക്കുന്ന ഐ.എന്‍.എല്‍.ഡിയും ഇത്തവണ സംസ്ഥാനത്ത് വലിയ ചലനം സൃഷ്ടിക്കുന്നില്ല. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളിലൂടെ മനോരമ ന്യൂസ് സംഘം സഞ്ചരിച്ചപ്പോള്‍ കണ്ടറിഞ്ഞ തിരഞ്ഞെടുപ്പ് കാഴ്ചകളിലേക്ക്. വിഡിയോ കാണാം.