TOPICS COVERED

ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഭരണപക്ഷത്തെ വേറൊരു എംഎല്‍എ നൂറുകോടി രൂപ വാഗ്ദാനം ചെയ്തെന്ന് വാര്‍ത്ത. വാര്‍ത്ത പുറത്തുവിട്ടത് മലയാളമനോരമ ദിനപത്രം. പൊടുന്നനെ രാഷ്ട്രീയ കൊടുങ്കാറ്റായി ആശുവീശി. വാദങ്ങളും പ്രതിവാദങ്ങളും ഗൂഢാലോചനയും ആരോപിക്കപ്പെടുന്നു. നൂറുകോടിയുടെ കണക്ക് കേരളരാഷ്ട്രീയത്തെയും നാടിനേയും ഞെട്ടിക്കുന്നതായി. ഒപ്പം തിരഞ്ഞെടുപ്പ് സമയത്തെ ഈ വിവാദം ഭരണപക്ഷത്തെ അതായത് എല്‍ഡിഎഫിനെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിരോധിലാണെന്നിരിക്കെ പുതിയ വിവാദം എങ്ങനെയൊക്കെ ഏതൊക്കെ രീതിയിലേക്ക് വഴിമാറുമെന്ന് കാത്തിരുന്ന് തന്നെ കാണണം. 

ENGLISH SUMMARY:

Special programme about Thomas K Thomas offers 100 crore to two ldf mla's for defection