പാലക്കാട്ടെ റെയ്ഡ് വിവാദം തിരിച്ചെടിയായെന്ന് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ്  അവലോകന യോഗം വിലയിരുത്തിക്കഴിഞ്ഞു. പാതിരാ ഹോട്ടൽ റെയ്ഡിലും പെട്ടിവിവാദത്തിലും പുലിവാലു പിടിച്ചതോടെ സി.പി.എമ്മിലെ അഭിപ്രായ ഭിന്നത കൂടി മറനീക്കി പുറത്തുവന്നു. സംസ്ഥാന കമ്മിറ്റിയംഗം എന്‍.എന്‍. കൃഷ്ണദാസും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയും ഇതിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നു. തിരഞ്ഞെടുപ്പുകാലത്ത് ചെറിയ അബദ്ധങ്ങള്‍ക്ക് പോലും വലിയ വില നല്‍കേണ്ടിവരുമെന്ന രാഷ്ട്രീയ പാഠമാണ് പാര്‍ട്ടി മറുന്നുപോയതെന്ന നിരീക്ഷണവുമുണ്ട്. തലയിലായ ട്രോളി ബാഗ് സ്വയം ഇറക്കിവയ്ക്കാന്‍ സിപിഎം ശ്രമിക്കുന്ന കാഴ്ചയാണിപ്പോള്‍, നോക്കുകൂലി ചോദിച്ച് ആരും  വരാതിരിക്കട്ടെ.