സന്ദീപ് വാരിയര്, ചാനല് ചര്ച്ചകളിലെ ബി.ജെ.പിയുടെ ആക്രോശിക്കുന്ന മുഖം. പറഞ്ഞതും പറഞ്ഞതിനപ്പുറവും ട്രോളായും ക്യാപ്സ്യൂളായും സൈബറിടത്തില് വൈറല്‍.

പാലക്കാടന് തിരഞ്ഞെടുപ്പ് വേളയിലെ പടലപ്പിണക്കത്തിനൊടുവില് സന്ദീപ് വാരിയര് കളമൊന്ന് മാറിച്ചവിട്ടി. നയം മാറ്റി, നിലപാട് മാറ്റി. കോണ്ഗ്രസ് വിട്ട്  ഒറ്റരാത്രികൊണ്ട് മറുകണ്ടംചാടി ഇടത് സ്ഥാനാര്ഥിയായ പി.സരിനെ ആവോളം ഭള്ളുപറഞ്ഞ്, ആസന്നമായ തിരഞ്ഞെടുപ്പ് വേളയില് പാര്ട്ടിയെ ചതിച്ചതിന്റെ കളങ്കം ആവര്ത്തിച്ച് ആവര്ത്തിച്ച് ഉരുവിടുന്ന കോണ്ഗ്രിസിന്‍റെ കളത്തിലേക്ക് അപ്പുറത്തെ കണ്ടത്തില്നിന്ന് ഇപ്പുറത്തേക്ക് ഒരു ചാട്ടം. കൂറുമാറി കൂടുമാറുന്ന രാഷ്ട്രീയം....... ഒരു പാലക്കാടന് അപാരത.

പാലക്കാട്ട് ബി.ജെ.പിയോട് ഇടഞ്ഞ സന്ദീപ് വാരിയര്അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് കോണ്ഗ്രസില് എത്തിയത്. രാവിലെ കോണ്ഗ്രസ് നേതാക്കളുടെ സംയുക്ത വാര്ത്താ സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ വേദിയില് സന്ദീപ് വാരിയറെത്തുമെന്ന് സൂചന.

കോണ്ഗ്രസ് നേതാക്കളുടെ സംയുക്ത വാര്ത്താസമ്മേളനത്തിലേക്ക് രംഗപ്രവേശം ചെയ്ത സന്ദീപിനെ കെ.സുധാകരനും വി.ഡി.സതീശനും ചേര്ന്ന് സ്വീകരിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ബിെജപിയില് പരസ്യ കലാപം പ്രഖ്യാപിച്ച സന്ദീപ് വാരിയര് ഒടുവില് കോണ്ഗ്രസിനൊപ്പം. എ.കെ.ബാലനടക്കം സി.പി.എം. നേതാക്കളും സ്വാഗതം ചെയ്തെങ്കിലും ഹൈക്കമാന്ഡ് ഇടപെടലിലാണ് സന്ദീപ് കോണ്ഗ്രസിലെത്തുന്നത്. കെ.സി.വേണുഗോപാലുമായുള്ള ചര്ച്ചയിലാണ് കോണ്ഗ്രസ് പ്രവേശനം തീരുമാനമായത്. എന്റെ പ്രിയപ്പെട്ട സന്ദീപ് വാരിയര് എന്ന അഭിസംബോധനോടെയായിരുന്നു കെ.സുധാകരന്റെ സ്വാഗതം.