TOPICS COVERED

കത്തിപ്പടരുന്ന അശാന്തിയില്‍ മുങ്ങിത്താഴുന്ന മണിപ്പുര്‍. സായുധ കലാപകാരികള്‍ അരിഞ്ഞുവീഴ്ത്തിയ നിരപരാധികള്‍, ഒഴുക്കിപ്പരക്കുന്ന രക്തച്ചാലുകള്‍, മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന പുഴകള്‍, പിഞ്ചുകുഞ്ഞുങ്ങളുടെപോലും കഴുത്തറുക്കുന്ന ക്രൂരത. മണിപ്പുര്‍ കത്തിക്കൊണ്ടേയിരിക്കുന്നു. കലാപമടക്കാന്‍ ആത്മമാര്‍ഥമായ ശ്രമമില്ലെന്ന് സുപ്രീംകോടതിപോലും വിമര്‍ശിച്ചിട്ടും സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നത്? ഒന്നരവര്‍ഷമായി തുടരുന്ന വംശീയകലാപം പുതിയ തലത്തിലേക്ക് കടന്നിട്ടും കാര്യക്ഷമമായ നടപടികളില്ല. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന, പ്രകൃതിഭംഗികൊണ്ടും സംസ്കാരംകൊണ്ടും സമ്പന്നമായ കൊച്ചു സംസ്ഥാനം കനലായ് എരിയുന്നു.

ENGLISH SUMMARY:

Special programme on Manipur unrest