വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്‍റെ മൃതദേഹം കൊച്ചി ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. നാളെയാണ് സംസ്കാരം. മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ മൃതദേഹം രാത്രി കണ്ണൂര്‍ വെങ്ങരയില്‍ ഖബറടക്കും. ശ്രീദീപ് വല്‍സന്‍റെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചു. ഉടന്‍ സംസ്കാരം നടത്തും. . ദേവനന്ദന്റെ മൃതദേഹം കോട്ടയം മറ്റക്കരയിലെ കുടുംബവീട്ടിലാണുള്ളത്. നാളെയാണ് സംസ്കാരം.