ഒരു വാഹനത്തിന്‍റെ പിറകിലെഴുതി കണ്ട വാചകമോര്‍ക്കുന്നു... യാത്രയുടെ സദുദ്ദേശത്തെ സര്‍വശക്തന്‍ സഫലമാക്കട്ടെ. കേവലമൊരു ആശംസ. അതിനപ്പുറം അതൊരു പ്രാര്‍ഥനയായി മാറുകയാണ് പുതിയ കാലത്ത്. കാരണം നിരത്തിലേക്കിറങ്ങുന്നത് പേടീസ്വപ്നമാണിപ്പോള്‍ പലര്‍ക്കും. സഫലമീ യാത്ര കവിതയുടെ തലക്കെട്ടിലൊതുങ്ങുന്നു. കാലം മാറുമ്പോള്‍ മാത്രമല്ല,  ഓരോ യാത്ര കഴിയുമ്പോഴും ആരെന്നും എന്തെന്നും ആര്‍ക്കറിയാം ! അത്രയധികം അരക്ഷിതമാകുന്നു നമ്മുടെ നിരത്തിലെ ഓരോ യാത്രയും. നാട്ടികയും പാലക്കാടും ഇപ്പോള്‍ പത്തനംതിട്ടയുമൊക്കെ നമ്മളെ പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അപകടം പതിയിരിക്കുന്ന യാത്രകള്‍. നിണമണിഞ്ഞ നിരത്തുകള്‍....വാഹനാപകടങ്ങളിലൂടെ നിരത്തുകള്‍ ചോരക്കളമായ ഡിസംബറിന്റെ രാത്രികളിൽ നിന്ന് മലയാളി എന്തുപഠിച്ചു ? അമിത വേഗമടക്കമുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ നിര തന്നെയാണ് നമ്മുടെ പാതകളിൽ. പോലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്ത നീക്കം ഇതിനു തടയിടുമോ?

ENGLISH SUMMARY:

Special programme about road accidents kerala