പത്തനംതിട്ടയിൽ ഒരു പെൺകുട്ടി 5 വര്‍ഷമായി പീഡനത്തിനിരയായിരിക്കുന്നു. സൂര്യനെല്ലി കേസിനുശേഷം കേരളത്തെ ഞെട്ടിച്ച പീഡനപരമ്പര. ഇപ്പോള്‍ 18 വയസുള്ള കുട്ടി 13 വയസുമുതല്‍ പീഡനം നേരിട്ടെന്നാണ് മൊഴി. പന്തളത്ത് കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിത ശിശുക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ച ശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ജില്ലാപൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.