trump

TOPICS COVERED

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഡോണള്‍ട് ട്രംപ് നടത്തിയ പ്രസംഗവും ആദ്യ ദിവസത്തെ ഉത്തരവുകളുമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. മേയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന് ഇടവിടാതെ പറയുന്ന ട്രംപിന്റെ നിലപാടുകള്‍ ലോകക്രമത്തെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ ആശങ്കയും പ്രതീക്ഷയുമുണ്ട്. ഒരുവശത്ത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി നിലപാടുകള്‍ കടുപ്പിക്കുമ്പോള്‍ മറുവശത്ത് ഉന്നതവിദ്യാഭ്യാസത്തിനടക്കം കുടിയേറാനാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ വെല്ലുവിളികളേറെയുണ്ട്. ഒപ്പം പാനമ കനാല്‍ അടക്കം വിഷയങ്ങളില്‍ ട്രംപിന്‍റെ മുന്നോട്ടുള്ള നിലപാടും ലോകം ആകാംക്ഷയോടെ, ആശങ്കയോടെ അറിയാന്‍ കാത്തിരിക്കുകയാണ്. ട്രംപ് കരുതി വച്ചിരിക്കുന്നത് എന്താണ്? സ്വന്തം ജനതയോടുള്ള കരുതലോ അതോ ലോകത്തോടുള്ള മുന്നറിയിപ്പോ....