അതിരപ്പിള്ളിയിലെ ഇന്നത്തെ കാട്ടാന ദൗത്യം അവസാനിച്ചു. മുറിവേറ്റ ആനയെ തേടി ദൗത്യം നാളെയും തുടരും. 6 സംഘങ്ങളായി ആണ് ഇന്ന്  പരിശോധിച്ചത്. എന്നാൽ മുറിവേറ്റ ആനയെ കണ്ടെത്താൻ സാധിച്ചില്ല. ഈ ഭാഗങ്ങളിൽ ഡ്രോൺ പരിശോധന ഉൾപ്പെടെ  നടത്തിയിരുന്നു.  മുറിവേറ്റ ആനയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്ന് പരിശോധനയ്ക്കിടെ ഒൻപത് കൊമ്പൻമാരെ സംഘം വനത്തിൽ കണ്ടു. അതേസമയം, മലപ്പുറം അരീക്കോട് ഇന്ന് പുലര്‍ച്ചെ കിണറ്റില്‍വീണ കാട്ടാനയെ പുറത്തെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് കിണറ്റില്‍വീണ ആനയെ ദൂരെയുള്ള ഉള്‍വനത്തില്‍ എത്തിക്കണമെന്ന നാട്ടുകാരുെട ആവശ്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി. ഇതില്‍ ഉറപ്പുലഭിക്കാതെ രക്ഷാപ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. >കഴിഞ്ഞ 17 മണിക്കൂറിലേറെയായി ആന കിണറിനുള്ളില്‍ കഴിയുകയാണ്.  വനാതിർത്തിയിലെ ജനങ്ങളുടെ രക്ഷയ്ക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ .  വന്യജീവി ആക്രമണം മൂലം മരണം കൂടുന്നുവെന്നത് ശാസ്ത്രീയ കണക്കല്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. കേരള കോൺഗ്രസിനെ മലയോര സമര യാത്രയിൽ മാത്യു കുഴൽനാടൻ ക്ഷണിച്ചപ്പോൾ ഇടതുകൂറ് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. വിഡിയോ കാണാം. 

ENGLISH SUMMARY:

Special programme on wild elephants issue