സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡുമായി ചേര്‍ന്ന് മലയാള മനോരമ അവതരിപ്പിക്കുന്ന റീഡ് ആന്‍റ് വിന്‍ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ക്വിസ് മത്സരമാണ്. വിജയികളാകുന്ന ടീമിന് രണ്ട് ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷവും ഇതിനോടൊപ്പം തന്നെ ഡല്‍ഹിയിലേക്കുള്ള പഠനയാത്രയും ഒരുക്കുന്നു. കേരളത്തിലെ 14 ജില്ലകളിലെ 1600ല്‍ പരം സ്കൂളുകളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്ന 32 ടീമുകളെ നമ്മള്‍ ഇവിടെ കണ്ടു കഴിഞ്ഞു. ഇവരില്‍ നിന്നും അഞ്ച് സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ആറാമത്തെ സെമി ഫൈനലിസ്റ്റ് ആര്? ഇന്ന് അറിയാം. 

ENGLISH SUMMARY:

Presented by Malayalam Manorama in association with Santa Monica Study Abroad, Read and Win is Kerala's largest quiz competition for school children. Who is the sixth semi-finalist? Know today.