TOPICS COVERED

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ അറിവിന്‍റെ ഉല്‍വസത്തിലെ ഗ്രാന്‍ഡ് വിജയികളായി മലപ്പുറം ജില്ലയിലെ THSS വടക്കാങ്ങരയിലെ ദിബ ആഫിയയും അബിൻ അഹ്സനും. രണ്ട് ലക്ഷം രൂപയും ഡല്‍ഹിയിലേക്കുള്ള പഠനയാത്രയുമാണ് സമ്മാനം. തൃശൂര്‍ ജില്ലയിലെ വിജയഗിരി പബ്ളിക് സ്കൂൾ രണ്ടാം സ്ഥാനവും കാസര്‍കോട് ജില്ലയിലെ SATHSS മഞ്ചേശ്വരം മൂന്നാം സ്ഥാനവും നേടി. മലയാള മനോരമയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സാന്‍റാമോണിക്കയുമായും സംയുക്തമായാണ് റീഡ് ആൻഡ് വിൻ ക്വിസ് മല്‍സരം സംഘടിപ്പിച്ചത്. 

ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് വിജയികൾക്കു പുരസ്കാരം സമ്മാനിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പരിപാടിയുടെ പാര്‍ടനറായ സാന്‍റാമോണിക്ക സ്റ്റഡി എബ്രോഡ് ചെയര്‍മാന്‍ ആന്‍‍ഡ് മാനേജിങ് ഡിറക്ടര്‍ ശ്രീ ഡെനി തോമസ് വട്ടേക്കുന്നേല്‍ എന്നിവരും സമ്മാനദാനച്ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:

Dhib Afiya and Abin Ahsan from THSS Vadakara, Malappuram, win the Read & Win quiz competition. They receive ₹2 lakh and a Delhi study tour.