വയലന്‍സിന്‍റെ അതിപ്രസരമുള്ള മാര്‍കോ സിനിമ ഒ.ടി.ടിയില്‍നിന്ന് നീക്കാനുള്ള നടപടിയുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. കുടുംബപ്രേക്ഷകര്‍ കാണരുതാത്ത സിനിമയാണതെന്ന് CBFC കേരള മേധാവി നദീം തുഫേല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിമര്‍ശനം ഉള്‍ക്കൊണ്ട് പുതിയ സിനിമയില്‍ വയലന്‍സ് കുറയ്ക്കുമെന്ന് നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പ്രതികരിച്ചു.