കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായാണ് ആര്‍.ജി വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥന്‍ പിടിയിലായത്. എക്സൈസ് കാഞ്ഞാർ വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെ ഇയാളിൽ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാഗമണ്ണിൽ നടക്കുന്ന അട്ടഹാസം സിനിമയിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. സിനിമ സെറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. മേക്ക്പ്പ്മാന് കൈമാറിയവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.