കേരളത്തെ ഞെട്ടിച്ച് മൂന്ന് മരണങ്ങളാണ് നടന്നത്. ഒന്ന് വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിനെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലാണ് മരിച്ചത്. മറ്റൊന്ന് പത്തനംതിട്ട വലഞ്ചുഴിയിൽ 14കാരി ആറ്റിൽ ചാടി മരിച്ചതില്‍ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. ആവണിയെ ചൊല്ലി ശരത്തും കുടുംബാംഗങ്ങളും തമ്മിലുണ്ടായ കയ്യാങ്കളി കണ്ട മനോവിഷമത്തിൽ ആവണി ആറ്റിൽ ചാടി മരിച്ചെന്നാണ് എഫ്ഐആർ. പിന്നൊന്ന് കോട്ടയം കടുത്തുരുത്തിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി കുടുംബം. മദ്യപിച്ച ശേഷം ഭർത്താവ് അഖിൽ മർദ്ദിച്ചിരുന്നതായി അമിതയുടെ മാതാവ് എൽസമ്മ മനോരമ ന്യൂസിനോട് പറഞ്ഞു..പാലാ കടപ്ലാമറ്റം സ്വദേശിനിയായ അമിത സണ്ണിയാണ് എട്ടുമാസം ഗർഭിണിയായിരിക്കെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.