ആലപ്പുഴയിൽ ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപ വിലമതിയ്ക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് സംഘം പിടികൂടുന്നു. കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താന, സഹായി കെ.ഫിറോസ് എന്നിവരാണ് പിടിയിലായത്. കേസിൽ അന്വേഷണം സിനിമ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ എക്സൈസ്. ചലച്ചിത മേഖലയിലെ കൂടുതൽ പേർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ പിടിയിലായ തസ്ലീമയുടെ മൊഴിയിൽ പറയുന്ന രണ്ട് സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്ന് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.