കാട്ടാനക്കലി പരിധിക്കപ്പുറം പെരുകുന്ന കാലം. ആക്രമണങ്ങളില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതിന്റെ ഭീകരത തുടര്‍ക്കഥയാകുന്നു. 2025 ല്‍മാത്രം കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടത് പതിനൊന്നുപേര്‍.
പ്രതിഷേധമിരമ്പും...വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങളും വനംമന്ത്രിയുമെത്തും.... ചര്‍ച്ചകള്‍.... ഒടുവില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം.
കിട്ടുന്ന തുകയ്ക്കപ്പുറം കുടുംബങ്ങള്‍ക്കുണ്ടാകുന്ന തീരാനഷ്ടത്തിന് ആര് മറുപടി പറയും. കാട്ടാനക്കലിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ നിരയിലേക്ക് ഒരുപേര് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അലന്‍.