നാട് വിഷു ആഘോഷത്തിലാണ്. നന്മയെ കണികണ്ട്, നാട് നല്ലതിലേക്ക് പദമൂന്നുന്ന ആഘോഷവേള. പതിവുകളെയെല്ലാം മാറ്റിവച്ച് വീട്ടിലേക്കൊതുങ്ങുന്ന വിഷുനാളിലും ആ പതിവുവാര്‍ത്ത കേരളത്തെ തേടിയെത്തി. അരുംകൊലകളുടെ വാര്‍ത്ത.
നാട് കണിയൊരുക്കാന്‍ തയാറെടുത്തുനിന്ന രാത്രിയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങളും ഒരു ആത്മഹത്യയും. വയനാട് കേണിച്ചിറയും മലപ്പുറത്തെ പെരിന്തല്‍മണ്ണയും തിരുവല്ലയിലെ ഓതറയും കൊലക്കളങ്ങളായി. വിഷുദിനപ്പുലരിയില്‍ കൊലപാതക വാര്‍ത്തകളാണ് ഈ മൂന്ന് നാടുകളും ആദ്യം കേട്ടത്.