പാരിസ് ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനമായി മാറിയത്. രാജ്യത്തിന്റെ ശ്രദ്ധയെല്ലാം ഒന്നാകെ പാരിസില്‍ നീരജിന്റെ ത്രോയിലേക്ക് വന്നപ്പോള്‍ ഈ സമയം താരം അണിഞ്ഞിരുന്ന വാച്ചും ചര്‍ച്ചയായി. 52 ലക്ഷം രൂപയുടെ വാച്ച് ആണ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് അണിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമേഗയുടെ വാച്ച് ആണ് നീരജ് അണിഞ്ഞത്. ഒമേഗയുടെ ബ്രാന്‍ഡ് അംബാസിഡറാണ് നീരജ്. ഒമേഗ സീമാസ്റ്റര്‍ അക്വാടെറ 150 എം ശേഖരത്തിലെ ആഡംബര വാച്ച് ആണ് ഒളിംപിക്സ് വെള്ളിയിലേക്ക് എത്തിയ മത്സരത്തില്‍ നീരജ് അണിഞ്ഞത്. ടൈറ്റാനിയം കെയ്സുമായി വരുന്ന ഈ വാച്ചുകളില്‍ സ്ക്രാച്ച് റെസിസ്റ്റന്റ് സഫയര്‍ ക്രിസ്റ്റലുകളുണ്ട്.
കറുത്ത സ്ട്രാപ്പില്‍ വരുന്ന ഈ വാച്ചില്‍ ചാര നിറത്തിലെ ഡയലും സീമാസ്റ്റര്‍ ലോഗോയും ഉണ്ട്. 72 മണിക്കൂറാണ് പവര്‍ റിസര്‍വുള്ളത്. 1932 മുതല്‍ ഒളിംപിക്സ് ഗെയിമുകളില്‍ ഔദ്യോഗിക ടൈം കീപ്പറായി തുടരുന്ന ബ്രാന്‍ഡാണ് ഒമേഗ.
90 മീറ്ററും കടന്ന് സ്വപ്ന ദൂരം പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം കണ്ടെത്തിയതോടെയാണ് നീരജിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്. തുടരെ 85 മീറ്ററിന് മുകളില്‍ എറിയാന്‍ നീരജിന് സാധിക്കുന്നുണ്ടെങ്കിലും 90ന് മുകളില്‍ കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്