പരിശീലകരാണ് കായിക പ്രതിഭകളുടെ വളർച്ചയിലെ ശക്തി. എന്നാൽ സ്വയം പരിശീലനത്തിലൂടെ ഉന്നതിയിൽ എത്തുന്ന കായിക പ്രതിഭകളുമുണ്ട്. സ്ഥിരപരിശീലകൻ ഇല്ലാതെ ജില്ലാ കായിക മേളയിൽ ഒന്നാമതാവുക. ആ അപൂര്‍വ നേട്ടമാണ് കണ്ണൂർ കോഴിച്ചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടിയത്. വർഷങ്ങളായി ഈ സ്കൂളിൽ കായികാധ്യാപകൻ ഇല്ല.
കായികാധ്യാപകനില്ലാതെയാണ് ഈ കഠിന പരിശീലനം. കോഴിച്ചാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ലക്ഷ്യങ്ങളുണ്ട്. നാട്ടുകാരൻ ഒളിംപ്യൻ മാത്യു നൽകുന്ന പരിശീലനം ആണ് ആശ്വാസം.
ജില്ല കായികമേളയിൽ സ്കൂൾ ഒന്നാമതെത്തി. മികച്ച പ്രകടനത്തിന് കായികാധ്യാപകന്റെ സാന്നിധ്യം അത്യാവശം.
സംസ്ഥാന കായിക മേളയിലും ഇവരുടെ പ്രകടനം മോശമല്ല. സ്ഥിരം പരിശീലകന്റെ സാനിധ്യം ഇവർക്കനിവാര്യമാണ്.