ഒളിംപിക്സ് മാതൃക മാത്രമല്ല, ഒരുമയുടെ ഉള്ളാഴങ്ങളും ഈ സംസ്ഥാന സ്കൂൾ കായിക മേള നമുക്ക് നൽകുന്നുണ്ട്. മത്സരാവേശത്തിനൊപ്പം സ്നേഹത്തിന്‍റെ ചാറ്റലും ചൊരിഞ്ഞൊരു സ്കൂൾ കായിക മേള.
ഒട്ടുംമാറ്റി നിർത്തേണ്ടവരല്ല ഇവർ.കൂടെ കൂട്ടേണ്ടവരാണ്. കൂടെ കൂട്ടിയതിന്റെ സന്തോഷം മത്സര വിജയത്തിനും അപ്പുറമാണ്. ഒരുമിച്ച് മത്സരിച്ചു ഒരുമിച്ച് ജയിച്ചു. അങ്ങനെ പറയാനാണ് ഇവർക്കിഷ്ടം. മികവിന് അളവുകോൽ ഇല്ലെന്ന സന്ദേശവുമായി കാണികളുടെ ഹൃദയത്തിലേക്കാണ് ഇവർ ഓരോ ഗോളും അടിച്ചത്. എന്തൊരു പ്രതീക്ഷയാണ്, സന്ദേശമാണ് ഈ കായികമേള നമുക്ക് നൽകുന്നത്.