മക്കളഞ്ചാണ് എറണാകുളം കളമശ്ശേരിക്കാരൻ നബിൽ റസാക്കിന്. അതിലൊരുവൻ ഒന്നാന്തരം നീന്തലുകാരൻ. അവനൊറ്റയ്ക്ക് സ്കൂൾ കായിക മേളയിൽ നീന്തിയെടുത്തത് അഞ്ച് മെഡലുകൾ. അങ്ങനെ വീട്ടുകാർക്കും കൂട്ടുകാർക്കും സന്തോഷം നിറച്ച് കളമശേരി സെൻറ് ജോസഫ് എച്ച്.എസിന്റെ ഫെൽപ്സ് മടങ്ങുന്നു
ഒറ്റയ്ക്കല്ല, വീട്ടിലെ എല്ലാവരെയും കൂട്ടിയാണ് ഇഷാൻ മത്സരത്തിനെത്തിയത്. എന്നിട്ട് ഇക്കാണുന്ന മെഡലുകളത്രയും അവർക്കുമുന്നിൽ നീന്തിയെടുത്തു. സഹോദരങ്ങൾക്ക് ഓരോരുത്തർക്കും ഓരോന്നു നൽകി.
മക്കളുടെ നേട്ടത്താൽ, വീട് മെഡൽ കൊണ്ട് നിറയ്ക്കണമെന്നാണ് നബീലിന്റെ മോഹം. കായികമേള കാണണമെന്ന അനിയത്തിമാരുടെ ആഗ്രഹം നിറവേറ്റാനാണ് ഇഷാൻ എല്ലാവരുമായി മത്സരത്തിനെത്തിയത്.