djokovic-aus-open

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ അലക്സാണ്ടര്‍ സ്വരെവ് ഫൈനലില്‍. സെമി ഫൈനലിനിടെ നൊവാക് ജോക്കോവിച്ച് പരുക്കേറ്റ് പിന്‍മാറിയതോടെയാണ് സ്വരെവ് ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കര്‍ കൈവിട്ട ശേഷമായിരുന്നു ജോക്കോയുടെ പിന്‍മാറ്റം. സ്വരെവിന്‍റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. യാനിക് സിന്നര്‍– ബെന്‍ ഷെല്‍ട്ടന്‍ പോരാട്ടത്തിലെ വിജയിയെ സ്വരെവ് ഫൈനലില്‍ നേരിടും. 

പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ അല്‍കാരസിനെ പരിചയസമ്പത്ത് കൊണ്ട് മറികടന്നാണ് ജോക്കോ സെമിയില്‍ കടന്നത്. 25–ാം ഗ്രാന്‍സ്​ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോ ഇക്കുറി ഓസ്ട്രേലിയന്‍ ഓപ്പണിലെത്തിയത്. ഈ മല്‍സരത്തിലും പരുക്ക് ജോക്കോയെ അലട്ടിയിരുന്നു. 

ENGLISH SUMMARY:

Alexander Zverev has reached the final of the Australian Open Tennis Men's Singles. Zverev advanced to the final after Novak Djokovic withdrew due to an injury during their semifinal match. Djokovic withdrew after losing the first set in a tiebreaker.