sanju-samson-drawing

TOPICS COVERED

രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും മലയാളിയുടെ അഭിമാനവുമായ സഞ്ജു.വി.സാംസണിന്റെ രേഖാചിത്രം സ്വന്തം വീടിന്റെ ടെറസിൽ വരച്ച് ആരാധകൻ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി സുജിത്താണ് അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിൽ സഞ്ജുവിന്റെ മുഖം വരച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക പേജിൽ ഉൾപ്പെടുത്തുകയും സഞ്ജു കമന്റിടുകയും ചെയ്തതോടെ വൈറലായി. 

ഗ്രാമീണഭംഗി നിറയുന്ന കടമ്പഴിപ്പുറത്തിന്റെ പച്ചപ്പിലൂടെ സഞ്ജുവിന്റെ ചിരിക്കുന്ന മുഖം. മലയാളികളുടെ അഭിമാനമായ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്സിയില്‍. അതിശയിപ്പിക്കും മട്ടില്‍ സഞ്ജുവിന്റെ മുഖം ടെറസില്‍ വരച്ച് ചേര്‍ത്തത് ആരാധകനായ സുജിത്ത്. ഏറെ നാളായുള്ള ഇഷ്ടവും ലോകകപ്പ് ട്വന്റി ട്വന്റിയില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായതും വരയുടെ കാരണമാണ്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      വൈറല്‍ ചിത്രത്തിന് സഞ്ജുവിന്റെ വക ഡാ മോനേ സുജിത്തേ എന്ന കമന്റും. കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാനിയോവിച്ചിന്റെ ടെറസിലെ ചിത്രവും ഏറെ വൈറലായിരുന്നു. ഫുട്ബോള്‍ താരങ്ങളില്‍ പലരും വൈകാതെ ടെറസില്‍ വര്‍ണങ്ങളായി നിറയും. വീടിന്റെ അകത്തള ജോലിക്കിടയില്‍ ഹരമായാണ് സുജിത്തിന്റെ ഇത്തരത്തിലുള്ള വര. അതിരുകളില്ലാതെ നിരവധിപേരാണ് സുജിത്തിന്റെ മികവിനെ അഭിനന്ദിക്കുന്നത്.