kohli-anushta

ഫോട്ടോ: റോയിറ്റേഴ്സ്

ഐസിസി കിരീട പോരുകളില്‍ കാലിടറി വീഴുന്ന പതിവ് വിന്‍ഡിസ് മണ്ണില്‍ വെച്ച് ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നു. 2007ന് ശേഷം ട്വന്റി20 ലോക കിരീടം ഇന്ത്യന്‍ ടീം നാട്ടിലേക്ക് എത്തിക്കുമ്പോള്‍ ആശംസയുമായി നിറയുകയാണ് ആരാധകര്‍. ഈ സമയം വിരാട് കോലിയുടെ മകള്‍ വാമികയുടെ വാക്കുകള്‍ പങ്കുവെച്ച് എത്തുകയാണ് ബോളിവുഡ് താരം കൂടിയായ അനുഷ്ക ശര്‍മ. 

ഈ കരയുന്ന കളിക്കാരെയെല്ലാം ആര് ആശ്വസിപ്പിക്കും എന്നാണ് ടിവിയില്‍ വിജയാഘോഷം കണ്ട കുഞ്ഞ് വാമികയുടെ ചോദ്യം. 1.5 ബില്യണ്‍ ആളുകള്‍ അവരെ കെട്ടിപ്പിടിക്കും എന്നാണ് മകള്‍ക്ക് മറുപടിയായി അനുഷ്ക കുറിച്ചത്. വാമികയുടെ ചോദ്യവും അനുഷ്കയുടെ മറുപടിയും ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു. 

ട്വന്റി20 ലോക കിരീടവുമായി നില്‍ക്കുന്ന കോലിയുടെ ചിത്രവും അനുഷ്ക പങ്കുവെച്ചു. ഞാന്‍ ഈ മനുഷ്യനെ ഇഷ്ടപ്പെടുന്നു. എന്റെ സ്വന്തം എന്ന് നിങ്ങളെ വിളിക്കാനായതില്‍ അഭിമാനിക്കുന്നു, അനുഷ്ക കുറിച്ചു. കണ്ണ് നിറഞ്ഞൊഴുകുന്നു എന്നാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ജയത്തെ കുറിച്ച് അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്. 

ENGLISH SUMMARY:

Bollywood star Anushka Sharma is sharing the words of Virat Kohli's daughter Vamika.