India-celebrates-T20-World-Cup-final-triumph-over-South-Africa

ഇന്ത്യ മോഹകിരീടം ചൂടിയതിന് പിന്നാലെ കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകളാണ് സോഷ്യല്‍ ലോകത്ത്. കമന്റുകളും ഷെയറുകളും ലൈക്കുകളുമെല്ലാമായി  ആഘോഷം ഇപ്പോഴും തുടരുന്നു.  ട്വന്‍റി 20യില്‍ നിന്ന് വിരമിച്ച ഹിറ്റ്മാന്റേയും കിങ് കോലിയുടേയും ആനന്ദ ദൃശ്യങ്ങള്‍ വൈറലാണ്. സച്ചിനും ധോണിയും ഗവാസ്കറുമടക്കും മുന്‍ താരങ്ങളെല്ലാം ടീം ഇന്ത്യയെ ആശംസകള്‍ കൊണ്ട് മൂടി. 

 

ഇങ്ങനെ ആവേശത്തിന്റെ കൊടുമുടി കേറിയൊരു ഫൊട്ടോ ഷൂട്ടുകാണാന്‍ എത്ര കൊതിച്ചതാണ് നമ്മള്‍. അങ്ങനെ കാത്തിരിപ്പുകളെല്ലാം അവാസനിപ്പിച്ച ബാര്‍ബഡോസ്, ഓര്‍ത്തുവയ്ക്കാന്‍ സമ്മാനിച്ചത് എത്ര മനോഹര ദൃശ്യങ്ങള്‍.. വിജയത്തിന്റെ മധുരം പകര്‍ന്ന മണ്ണ് നുകര്‍ന്ന് നായകന്‍.

വിമര്‍ശനങ്ങളെ, കുറ്റപ്പെടുത്തലുകളെ കരീബിയന്‍ കടലിലെറിഞ്ഞ ആലിംഗനങ്ങള്‍

വിശ്വവിജയത്തിന്റെ വിശേഷങ്ങള്‍ കുടംബത്തോടൊപ്പം പങ്കിട്ട് കിങ് കോലി. കുടുംബത്തോടൊപ്പം ആഘോഷിച്ച് ബൂം ബൂം ബുംറ. ആനന്ദക്കണ്ണീര്‍ വാര്‍ത്ത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കണ്ണ് തുടച്ച് കെട്ടിപ്പിടിച്ച് ടീമംഗങ്ങള്‍.

ഹൃദയം നിറച്ച എത്രയെത്ര ദൃശ്യങ്ങള്‍.. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങാത്ത ആഘോഷങ്ങള്‍. ബാര്‍ബഡോസിലെ പബുകളും ക്ലബുകളും ഇന്ത്യന്‍ ആരാധകരാല്‍ നിറഞ്ഞു. ന്യൂയോര്‍ക്കിലും ആഘോഷം കളറാക്കി ആരാധകര്‍.

കിരീടം തിരിച്ചെത്തിയ ടീമിന് നന്ദിയെന്ന് എം.എസ് ധോണിയും ഭാവി തലമുറയ്ക്ക് പ്രചോദനമാകുന്ന കിരീടനേട്ടമെന്ന് സച്ചിനും സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ENGLISH SUMMARY:

India celebrates T20 World Cup final triumph over South Africa