Representing Image

 ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കേ അതൊരു വിഷയമേ അല്ലെന്ന് മുന്‍ പാക്ക് സ്പിന്നര്‍ സഖ്‌ലയിന്‍ മുഷ്താഖ്. എട്ട് ടീമുകള്‍ ചേര്‍ന്ന ടൂര്‍ണമെന്റിന് ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നാലും വന്നില്ലെങ്കിലും അതൊരു പ്രശ്നം അല്ലെന്നാണ് താരത്തിന്റെ കമന്റ്്. 2008നു ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. സുരക്ഷാവിഷയങ്ങളുടെ പേരിലാണ് തൊട്ടയല്‍പക്കക്കാരുടെ ദേശത്തേക്ക് ഇന്ത്യന്‍ ടീം പ്രവേശിക്കാത്തത്. 2023ലെ മെന്‍സ് ഏഷ്യാകപ് പാകിസ്ഥാനില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും പിന്നീട് ഇന്ത്യ പിന്‍മാറിയതോടെ വേദി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

‘ഇതൊരു ചെറിയ കാര്യമാണ്, ഇന്ത്യ വരുന്നെങ്കില്‍ വരട്ടെ, ഇല്ലെങ്കില്‍ വേണ്ട, ഇതൊരു വലിയ ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല, ഇന്ത്യയുടെ സാന്നിധ്യമോ അസാന്നിധ്യമോ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു വിഷയമേ അല്ല , ഇന്ത്യയുടെ വരവ് പ്രത്യേകിച്ച് ആര്‍ക്കെങ്കിലും ഗുണമോ ദോഷമോ സൃഷ്ടിക്കുന്നില്ല, ഐസിസിയുടെ ഇവന്റ് ആണ്, അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്’എന്നായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഷ്താഖിന്റെ മറുപടി. പാകിസ്ഥാന്‍ ടീമിന്റെ മുന്‍ ഹെഡ് കോച്ച് കൂടിയാണ് സഖ്‌ലയിന്‍ മുഷ്താഖ്.

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെത്തുടര്‍ന്ന് ക്ഷീണത്തിലായ ടീമിന് പുതിയ ക്യാപ്റ്റനെ നിയമിക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകളെക്കുറിച്ചും മുഷ്താഖ് സംസാരിച്ചു. ദീര്‍ഘവീക്ഷണത്തോടെയുള്ള നിയമനങ്ങള്‍ നടത്താത്തതാണ് ടീമിന്റെ മോശം പ്രകടനത്തിനു കാരണമായതെന്നും താരം പറയുന്നു. ബാബര്‍ അസം ക്യാപ്റ്റന്‍സി ഒഴിയുന്നതിനെക്കുറിച്ചുള്ള ടീമിനു പുറത്തെ അഭിപ്രായങ്ങളൊന്നും ചെവിക്കൊള്ളേണ്ടതില്ലെന്നും മുഷ്താഖ് പറയുന്നു.

Champions Trophy india presence:

It does’nt matter, Comment by ex pak spinner on Champions Trophy at Pakistan. There is no decision,whether india travel to pakistan for tournament, India has not played in Pakistan since 2008.