milan-srilanka

ഫോട്ടോ: എപി

TOPICS COVERED

അരങ്ങേറ്റത്തില്‍ തന്നെ 41 വര്‍ഷം പഴക്കമുള്ള  ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കയുടെ മിലന്‍ രത്നായകെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒന്‍പതാമത് ഇറങ്ങുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രത്നായകെ തന്റെ പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിലാണ് മിലന്‍ രത്നായകെയുടെ നേട്ടം. 

ശ്രീലങ്കന്‍ സ്കോര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രത്നായകെ ക്രീസിലേക്ക് വരുന്നത്. 135 പന്തുകള്‍ നേരിട്ട് രത്നായകെ 72 റണ്‍സ് നേടി. ഒന്‍പതാമനായി ബാറ്റിങ്ങിന് ഇറങ്ങി 71 റണ്‍സ് കണ്ടെത്തിയ ഇന്ത്യന്‍ മുന്‍ താരം ബല്‍വിന്ദര്‍സിങ് സന്ധുവിന്റ റെക്കോര്‍ഡ് ആണ് ലങ്കന്‍ താരം മറികടന്നത്. 

രത്നായകയുടെ ചെറുത്ത് നില്‍പ്പോടെ ശ്രീലങ്കന്‍ സ്കോര്‍ 236ലേക്ക് നീട്ടാനായി. എട്ടാം വിക്കറ്റില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയ്ക്കൊപ്പം ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് രത്നായകെ കണ്ടെത്തിയത്. ഒടുവില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ബാഷിറിന്റെ പന്തല്‍വിക്കറ്റ് നല്‍കി രത്നായകെ മടങ്ങി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോക്സും ബാഷിറും ചേര്‍ന്നാണ് ലങ്കന്‍ ഇന്നിങ്സ് തകര്‍ത്തത്. അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും മാര്‍ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.